തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളില്‍ നിയന്ത്രങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടെത്തി പ്രവേശനം നേടാമെന്ന് നിർദേശം.
കൂടാതെ ഓണ്‍ലൈന്‍ വഴിയും പ്രവേശനം സാധ്യമാണ് അതിനുള്ള സംവിധാനംകൈറ്റ് വഴി ലഭ്യമാക്കും, അതേസമയം 10 ,11 ,12 ക്ലാസുകളിലെ പൊതുപരീക്ഷ എഴുതുന്ന എസ് സി- എസ്ടി, മലയോര മേഖലയില്‍ താമസിക്കുന്നവര്‍, തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വേണ്ടി 200 കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഇതിലൂടെ 20000 വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. അധിക പഠന സാമഗ്രികള്‍ മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, പരീക്ഷ സഹായികള്‍ തുടങ്ങിയവ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments