ന്യൂഡല്‍ഹി: സ്വാശ്രയത്വ ഭാരതത്തില്‍ ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ടു പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പാക്കേജ് വിശദീകരിക്കാനുള്ള വാത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒന്നാം മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജ്. ഇതു സമൂഹത്തിന്റെ സമഗ്ര വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യം പര്യാപ്‌തമാകണമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുമായും വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമാണു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്‌ടിക്കാനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.
സ്വാശ്രയത്വ ഭാരതത്തിന് അഞ്ച് തൂണുകളാണ് ഉള്ളത്. സമ്പദ്‌വ്യവസ്‌ഥ, അടിസ്‌ഥാന സൗകര്യം, വ്യവസ്‌ഥ, ജനസഖ്യ, ആവശ്യകത എന്നിവയാണവയെന്നും മന്ത്രി വിശദമാക്കി.
Post Your Comments