മുംബൈ: കൊറോണ വൈറസ് മഹാമാരിക്ക് പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും. മിക്ക നേതാക്കളും ബിജെപിയിലേക്കു ചേക്കേറും കോൺഗ്രസ് സ്വന്തം ആളുകളെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”കോവിഡ്–19 കഴിയുമ്പോൾ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും. മുതിർന്ന ബിജെപി നേതാവായ ഏക്നാഥ് ഖഡ്സെയെ കൊണ്ടുപോകാൻ സംസ്ഥാന കോൺഗ്രസ് ശ്രമം നടത്തുന്നതായി കേട്ടു. ഖഡ്സെ വർഷങ്ങളായി പാർട്ടിയുടെ തീപ്പൊരി നേതാവാണെന്ന് ഈ ശ്രമം നടത്തുന്നവർ മനസ്സിലാക്കണം.” മറാത്തി വാർത്താ ചാനലിനോട് സംസാരിക്കവെ പാട്ടീൽ പറഞ്ഞു.
ALSO READ: സംസ്ഥാന സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കറവപശുവാണ് മദ്യശാലകള്‍;- മുല്ലപ്പള്ളി രാമചന്ദ്രന്
കോവിഡ് ഭീഷണി ഒഴിയാൻ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ ഖഡ്സെയെ കൊണ്ടുപോകാൻ നോട്ടമിട്ടിരുന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽനിന്നു ആളുകൾ കൊഴിഞ്ഞുപോകുന്നത് കാണും. വരുന്ന മാസങ്ങളിൽ ബിജെപി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments