മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ ചത്ത നിലയിലും മറ്റൊരു കുരങ്ങിനെ അവശ നിലയിലും കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ നോര്‍ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയ്, ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി. രതീശന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി എച്ച്. ഒ. ഡി ഡോ.രഘു രവീന്ദ്രന്, എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്ഗുനന് , പത്തോളജിസ്റ്റുകളായ ഡോ.എം. പ്രദീപ്, ഡോ.അനൂപ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ കുരങ്ങിന്റെജഡം പോസ്റ്റ് മോര്‍ട്ടം നടത്തി. ശരീരാവശിഷ്ടം പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ആരോഗ്യ വകുപ്പിന് കീഴിലെ വെക്ടര്‍ കണ്ട്രോള് യൂനിറ്റ് കുരങ്ങ് ചത്ത പ്രദേശത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ ചെള്ള് നശീകരണ സ്പ്രേ തളിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ വ്യക്തമാക്കി.
Post Your Comments