Latest NewsIndiaNews

ഒരു മാസത്തിന് ശേഷം ഗോവയില്‍ വീണ്ടും കൊറോണ കേസുകള്‍

പനാജി • കൊറോണ മുക്തമായ ഗോവയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോവയിൽ ഏഴ് പുതിയ കോവിഡ് -19 കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ ഇതിൽ ഉൾപ്പെടുന്നു. ഏഴ് പേരേയും പോണ്ടയിലെ നിയുക്ത കോവിഡ് 19 ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകി നടത്തിയ സ്ഥിരീകരണ പരിശോധനകള്‍ പോസിറ്റീവായതായും അദ്ദേഹം പറഞ്ഞു.

അഞ്ച് കുടുംബാംഗങ്ങൾക്ക് പുറമെ, അവരുടെ ഡ്രൈവറും ഗുജറാത്തിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറും കൊറോണ പോസിറ്റീവ് ആണ്.

ബുധനാഴ്ച ഗോവയിലേക്ക് കടന്നയുടനെ നടത്തിയ ദ്രുത പരിശോധനയിൽ (റാപിഡ് ടെസ്റ്റ്) എല്ലാവരും പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button