അബുദാബി : യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. പുതുതായി 698 പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084ഉം, മരിച്ചവരുടെ എണ്ണം 208ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 407പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 6930ആയി ഉയർന്നു. 24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
അബുദാബിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. പെന്റാ ഗ്ലോബ് കമ്പനിയിൽ സ്കഫോൾഡിങ് സൂപ്പർവൈസറായിരുന്ന കായംകുളം പുള്ളിക്കണക്ക് അനന്തപത്മത്തിൽ ശശികുമാർ (മണിക്കുട്ടൻ- 47) ആണ് അബുദാബിയിൽ മരിച്ചത്. റുവൈസിലെ ഗയാതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണവും സംഭവിച്ചത്. ഗോപാലകൃഷ്ണ പിള്ളയുടെയും ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: പാർവതി. മക്കൾ: അനന്തപത്മനാഭൻ, അനന്തലക്ഷ്മി.
Also read : സമരം നടത്തി നാട്ടിൽ പോയി; ഇപ്പോൾ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളികൾ
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി. 213 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി ഉയർന്നു.
Post Your Comments