Latest NewsKeralaNews

ലോക്ക് ഡൗൺ ആയതോടെ ചാരായവാറ്റിലേക്ക് തിരിഞ്ഞ് സഹസംവിധായകൻ; എക്സൈസ് വന്നപ്പോൾ ടോയ്‌ലറ്റിൽ ഒഴിച്ചു, ഒടുവിൽ പിടിയിൽ

കൊച്ചി: ലോക്ക് ഡൗൺ ആയതോടെ ചാരായവാറ്റിലേക്ക് തിരിഞ്ഞ് സീരിയൽ സഹസംവിധായകൻ. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കൽകര സ്വദേശി വട്ടപ്പാറ മണി (28) ആണ് ചാരായം വാറ്റിയതിന് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ചാരായം വാറ്റിൽ വിൽക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ഉണ്ടായത്.

Read also:യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്ന് വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം

അന്വേഷണ സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞു. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു. ഉദ്യോഗസ്ഥർ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതിൽ തുറക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button