Latest NewsIndiaNews

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് : രാജ്യത്തെ ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, എന്നിവര്‍ക്ക് പ്രയോജനകരമാകും പാക്കേജിനെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ സാമ്പത്തിക പാക്കേജിനെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാക്കേജിനെ സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ ദരിദ്രര്‍, കൂലിവേലക്കാര്‍, കര്‍ഷകര്‍, വ്യവസായികള്‍ എന്നിവരെ ഈ പാക്കേജ് സഹായിക്കുമെന്നും യോഗി പറഞ്ഞു.

Read Also : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത : സമൂഹവ്യാപനത്തില്‍ കലാശിയ്ക്കാം : മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ വ്യവസായ പദ്ധതിയായ ‘ഒരു ജില്ല ഒരു ഉത്പന്നം’ പദ്ധതിക്കും ഈ സാമ്പത്തിക പാക്കേജ് ഗുണം ചെയ്യും. കൊറോണ പ്രതിസന്ധിയില്‍ വിവിധ സംരംഭങ്ങള്‍ വളരെയധികം പ്രതിസന്ധി നേരിടുന്നുണ്ട്.ഒരു പുതിയ സാമ്പത്തിക ഉന്നമനത്തിന് ഈ പാക്കേജ് സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button