തിരുവനന്തപുരം : വന്ദേഭാരത് ദൗത്യം , രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് 39 സര്‍വീസുകള്‍. അധിക സര്‍വീസുകള്‍ എവിടെ നിന്നാണെന്നത് സംബന്ധിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ . സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ആഴ്ചയില്‍ 45 സര്‍വീസുകളില്‍ കൂടരുതെന്നാണ് സംസ്ഥാന നിലപാട്. രണ്ടാം ഘട്ടത്തില്‍ 16 മുതല്‍ 22 വരെയായി കേരളത്തിലേക്കു 31 സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചത്. 19 രാജ്യങ്ങളിലെ പ്രവാസികള്‍ കേരളത്തിലെത്തും. രാജ്യത്താകെ 149 സര്‍വീസ്; ഏറ്റവുമധികം കേരളത്തിലേക്കാണ്.
Read Also : സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും
രാജ്യവും സര്‍വീസുകളും: യുഎഇ- 6, ഒമാന്‍- 4, സൗദി- 3, ഖത്തര്‍, കുവൈത്ത്- 2 വീതം, ബഹ്‌റൈന്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ, റഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, യുക്രെയ്ന്‍, തജിക്കിസ്ഥാന്‍, അര്‍മീനീയ, ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് – ഒന്നു വീതം. ഇങ്ങനെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സര്‍വീസുകള്‍
Post Your Comments