ന്യൂഡല്‍ഹി: കൊറോണ മൂലം നിര്‍ത്തിവച്ച ടിവി പരിപാടികൾ വീണ്ടും ആരംഭിക്കുന്നു. പരമ്പരകളുടെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കുമെന്നാണ് വിവരം. പരിപാടികളുടെ ചിത്രീകരണം സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുവേണം നടത്താൻ. സെറ്റില്‍ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആളെ നിയോഗിക്കുകയും വേണം. കോവിഡ് ബാധിച്ച് ജീവനക്കാര്‍ ആരെങ്കിലും മരിച്ചാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് ചാനല്‍ പ്രൊഡ്യൂസര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നിർദേശമുണ്ട്. കൂടാതെ സെറ്റില്‍ നേരത്തെ ഉള്ളതിന്റെ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂവെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments