മുംബൈ : .കോവിഡ് പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് അഭ്യാൻ എന്ന 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി നൽകി കേന്ദ്ര സർക്കാർ. ജൂലൈ 31-നും ഒക്ടോബര്‍ 31-നും സമര്‍പ്പിക്കേണ്ട നികുതി റിടട്ടേണിനുള്ള സമയം നവംബര്‍ 30 വരെയാണ് നീട്ടി നൽകിയത്.
Also read: ഓഹരി വിപണിയിൽ ഉണർവ്, ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ എന്നിവ 25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. . ഇതിന് 2021 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടാകും.നികുതിദായകര്‍ക്ക് 50,000 കോടിയുടെ നേട്ടം നല്‍കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം നല്‍കും.
Post Your Comments