Latest NewsNewsBusiness

ഓഹരി വിപണിയിൽ ഉണർവ്, ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ ഉണർവ്. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 637.49 പോയിന്റ് ഉയർന്ന് 32,008.6ലും നിഫ്റ്റി 187 പോയന്റ് ഉയര്‍ന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 723 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 169 ഓഹരികള്‍ക്ക് മാറ്റമില്ല.

എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളും, വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് നാലുശതമാനം നേട്ടമുണ്ടാക്കി. അദാനി പോര്‍ട്സ്, സീ എന്റര്‍ടെയ്ന്‍മെന്റ് അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍,നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button