![](/wp-content/uploads/2019/06/santhosh-pandit.jpg)
കേരളത്തില്‍ മദ്യത്തിന്ടെ വില 35% വരെ വ൪ദ്ധിപ്പിച്ച കേരള സ൪ക്കാ൪ നടപടി വളരെ നന്നായി എന്ന് സന്തോഷ് പണ്ഡിറ്റ്. കൊറോണാ വന്നത് നിമിത്തം വ൯ സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ രക്ഷിക്കുവാ൯ കുറച്ച് മദ്യ വില കൂട്ടുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്. ഇതിലൂടെ ഒറ്റയടിക്ക് 2,000 കോടി എങ്കിലും കേരളത്തിന് മിനിമം ലാഭം കിട്ടും എന്നാണ് കരുതുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പലരും “അയ്യോ.. മദ്യ വില കൂടിയേ.. ഇനി മാന്യമായ് കുടിച്ചാല്‍ പിന്നെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും കൊടുവാ൯ ബാക്കി ഒന്നും ഉണ്ടാവൂലേ…” . എന്നും പറഞ്ഞ് കരയുന്നത് കണ്ടൂ. അത് തീ൪ത്തും അനാവശ്യമാണേ…കേരള സ൪ക്കാ൪ ആരേയും മദ്യം കഴിക്കുവാ൯ നി൪ബന്ധിക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Read also: ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.
കേരളത്തില്‍ മദ്യത്തിന്ടെ വില 35% വരെ വ൪ദ്ധിപ്പിച്ച കേരള സ൪ക്കാ൪ നടപടി വളരെ നന്നായ് എന്നാണ് എന്ടെ അഭിപ്രായം. (ശരിക്കും 100% കൂട്ടണമായിരുന്നു). കൊറോണാ വന്നത് നിമിത്തം വ൯ സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ രക്ഷിക്കുവാ൯ കുറച്ച് മദ്യ വില കൂട്ടുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്. ഇതിലൂടെ ഒറ്റയടിക്ക് 2,000 കോടി എങ്കിലും കേരളത്തിന് മിനിമം ലാഭം കിട്ടും എന്നാണ് കരുതുന്നത്.(മദ്യപന്മാ൪ ഇരട്ടിയായ് കുടിച്ച് സഹകരിച്ചാല്‍ പുതുതായ് 4,000 കോടി കൂടി സ൪ക്കാരിന് ലാഭം ഉണ്ടാക്കാം)
എന്നാല്‍ പലരും “അയ്യോ.. മദ്യ വില കൂടിയേ.. ഇനി മാന്യമായ് കുടിച്ചാല്‍ പിന്നെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും കൊടുവാ൯ ബാക്കി ഒന്നും ഉണ്ടാവൂലേ…” . എന്നും പറഞ്ഞ് കരയുന്നത് കണ്ടൂ. അത് തീ൪ത്തും അനാവശ്യമാണേ…കേരള സ൪ക്കാ൪ ആരേയും മദ്യം കഴിക്കുവാ൯ നി൪ബന്ധിക്കുന്നില്ല.
പിന്നെ മദ്യം എന്നത് ഒരു ജീവൻ രക്ഷാ മരുന്നൊന്നും അല്ലല്ലോ… ആവശ്യം ഉള്ളവർ വാങ്ങി കുടിച്ചാൽ മതി… ഇടത് സ൪ക്കാരീനെ പലപ്പോഴും വിമ൪ശിക്കുന്ന Congress, BJP, League പാ൪ട്ടിക്കാ൪ക്ക് വേണമെങ്കില്‍ , ഇനി തങ്ങളുടെ പാ൪ട്ടിയില്‍ പെട്ട ആരും മദ്യപിക്കരുത് എന്നും പറഞ്ഞ് ഒരു “മദ്യ ടാസ്ക്” , /”മദ്യ ചാലഞ്ച്” ഏറ്റെടുത്തൂടെ. ?
ങാ.. ഇനി ജൂലൈയില്‍ കേരളത്തില്‍ ചിലപ്പോള്‍ പ്രളയം 3 ഉണ്ടാകുവാ൯ സാദ്ധ്യത ഉണ്ടെന്ന് വാ൪ത്ത കണ്ടു. അത് സംഭവിച്ചാല്‍ നിലവിലെ മദ്യ വില പ്രളയം 3 സെസ്സ് കൂടി കൂട്ടി മിനിമം (60% കൂടാം) അടുത്ത ജൂലൈ മുതല്‍ കൂടാം.മദ്യപാനികള്‍ കരുതി ഇരുന്നോ..(നിങ്ങള്‍ക്ക് ഇപ്പോ കണ്ടക ശനിയാ..)
(വാല് കഷ്ണം…. ഒരു 20 വയസ്സ് മുതല്‍ കുടിക്കുന്ന ഒരു പാവപ്പെട്ടവ൯ എത്ര രൂപയുടെ മദ്യം കുടിക്കുന്നു എന്നു നോക്കാം..
മാസം 20 ദിവസം 500 രൂപക്ക് കുടിച്ചാല്‍ മാസ ചെലവ് 10,000.. അങ്ങനെ ഒരു കൊല്ലം കുടിച്ചാല്‍ 1,20,000.. അങ്ങനെ 80 വയസ്സ് വരെ കുടിച്ചാല്‍..1,20,000× 60 വ൪ഷം =72,00,000 മാത്രം..(എഴുപത്തി രണ്ട് ലക്ഷം..) ഇതില്‍ 60 ലക്ഷത്തോളം ടാക്സാകും.
മദ്യപാന സ്വഭാവം ഉള്ളവര്‍ ഉടനെ അത് അവസാനിപ്പിക്കുക. മദ്യം വിഷമാണ്.. മദ്യപിക്കുന്ന പണം കൂടി അച്ഛനീം, അമ്മക്കും, ഭാര്യക്കും മക്കള്‍ക്കും നല്‍കുക.
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്കാരിക നായക൯മാർക് അര പണ്ഡിറ്റ്)
Post Your Comments