Latest NewsNewsInternationalHollywood

കോവിഡ് കാലത്ത് പോപ്പ് ഗായിക വിഷാദത്തിൽ; വശ്യ സുന്ദരിയുടെ മൗനത്തിന് കാരണം ഇങ്ങനെ

ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായിക വിഷാദത്തിൽ. മുപ്പത്തിയഞ്ചുകാരിയായ വശ്യ സുന്ദരി കാറ്റി പെറിയാണ് വിഷാദ അവസ്ഥയിൽ തുടരുന്നത്. ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്നതിനാലും കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി ഒര്‍ലാന്‍ഡോ ബ്ലൂമിനൊപ്പം ക്വാറന്റൈന്‍ ജീവിതത്തിലാണ് പെറി.

കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്നാണ് പെറിക്ക് വിഷാദമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. സംഗീതലോകത്ത് നിന്നുള്ള താല്‍ക്കാലികമായ ഈ ഇടവേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട് താരം. ഇതിനിടെ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് പെറി.

ആയിരക്കണക്കിന് പേരാണ് പെറിയുടെ ട്വീറ്റിന് താഴെ ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്. ശക്തമായ ആരാധക പിന്തുണയുള്ള താരമായതിനാല്‍ തന്നെ പെറിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

മുമ്പും മാനസിക വിഷമതകള്‍ നേരിട്ടതായി പെറി ‘വോഗ് ഇന്ത്യ’ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചിത്രമായ ഒരു യാത്രയിലൂടെയാണ് താന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഇടയ്ക്ക് കുത്തനെയുള്ള പടിക്കെട്ടുകളുടെ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി തോന്നിപ്പോകുന്നുവെന്നുമായിരുന്നു അന്ന് പെറി വിഷാദത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button