തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് വളരെയധികം സഹായിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ ഏറെ നാളുകളായി ശ്രമിക്കുകയായിരുന്നു. ഇതിന് സഹായകമായ നിലപാടെടുത്ത കേന്ദ്ര മന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതാ വികസനത്തിന് തുടക്കം കുറിക്കുകയാണെന്നും ആദ്യഘട്ടമായി തലപ്പാടി-ചെങ്ങള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മറ്റി അംഗീകാരം നല്‍കി. ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ ബിഡ് ഓപ്പണ്‍ ചെയ്ത് ടെണ്ടര്‍ നടപചി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കി.മി 45 മീറ്റര്‍ വീതിയില്‍ ആറ് വരി ആക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. മൊത്തം ചിലവ് 1968.84 കോടി രൂപയാണ്. രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.35.66 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് 683.09 കോടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments