ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൈനികനെ ആശുപത്രിയിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുകാരനായ സൈനികനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിന്റെ കീഴിലുള്ള റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മേയ് അഞ്ചിന് നരൈനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയാണ് സൈനികന്റെ സ്വദേശം. കുടുംബം രാജസ്ഥാനിലെ അൽവാറിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.
Post Your Comments