ന്യൂഡല്‍ഹി: പൊള്ളയായ വാഗ്ദാനങ്ങള്‍ അടങ്ങിയ കാലിപേപ്പറാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് . പാക്കേജിനെ പരിഹസിച്ച് മുന്‍കേന്ദ്രധന മന്ത്രി പി.ചിദംബരം.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തി. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് മോദിയുടെ പ്രഖ്യാപനമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. കാലിപേപ്പര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയിലേക്ക് സര്‍ക്കാര്‍ ഇറക്കുന്ന അധിക പണം സൂക്ഷ്മമായി വിലയിരുത്തും. ആര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്ന് പരിശോധിക്കും. പാവങ്ങള്‍ക്കും പട്ടിണിക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഗുണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും- ചിദംബരം പറഞ്ഞു.
Post Your Comments