മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 298 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 209 വിദേശികളും 89 പേർ ഒമാൻ സ്വദേശികളുമാണ്. തോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 401ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1298ആയി ഉയർന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. പതിനേഴ് പേരാണ് ഇതുവരെ ഒമാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്.
Also read : ഇന്ത്യക്കാരായ തടവുകാരെ നാട്ടിലേക്ക് അയച്ച് ഗൾഫ് രാജ്യം, മലയാളികളും ഉൾപ്പെടുന്നു
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 1390 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 26,539 ആയി ഉയർന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 124 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായ. തോടെ രോഗ മുക്തി നേടിയവർ 3143 ആയി ഉയർന്നു. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
Post Your Comments