തിരുവനന്തപുരം; കോവിഡ് കാരണം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വണ്‍ പരീക്ഷകളും ഇക്കൂട്ടത്തില്‍ നടത്തുമെന്ന് അറിയിച്ചു.
26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളൊരുക്കി കഴിഞ്ഞു, എസ്എസ്എല്‍സിക്ക് 26 മുതല്‍ മൂന്നുദിവസം പരീക്ഷയുണ്ടാകും. എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയുമാകും പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിക്കുംവിധമാകും ഇരിപ്പിടങ്ങൾ ക്രമീകരിയ്ക്കുക,
കൂടാതെ പരീക്ഷാകേന്ദ്രത്തില്‍ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി. എസ്എസ്എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടത്തേണ്ടത്.
Post Your Comments