KeralaLatest NewsIndia

മാവേലിക്കര പീഡനക്കേസ്: അഡ്വക്കേറ്റ് മുജീബ് റഹ്‌മാൻ അറസ്റ്റിൽ

ബലമായി പീഡിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായി ഓച്ചിറ സ്വദേശിയായ യുവതിയാണ് തെളിവുകള്‍ അടക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ എന്‍സിപി നേതാവ് അഡ്വ. മുജീബ് റഹ്മാൻ ഒടുവിൽ അറസ്റ്റിൽ. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ആ നഗ്നചിത്രം കാട്ടി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. യുവതി ഒരുമാസം മുൻപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഇതുവരെ ഒളിവിലായിരുന്നു എന്നാണ് റിപ്പോർട്ട്. മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാന്‍ ബലമായി പീഡിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുമായി ഓച്ചിറ സ്വദേശിയായ യുവതിയാണ് തെളിവുകള്‍ അടക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പീഡന ശേഷം ഇത് തുടരുന്നതിനായി യുവതിക്ക് ഇയാൾ വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇങ്ങനെ സ്ഥിരമായി പീഡനം നടക്കുകയായിരുന്നു. വിവാഹിതനായ മുജീബ് റഹ്മാന്‍ തന്റെ മതത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിവാഹ വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വര്‍ഷം മുമ്ബ് ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മുജീബിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ സങ്കല്‍പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, രണ്ടാം വിവാഹം കഴിച്ച്‌ ഭാര്യയായി സംരക്ഷിക്കും. ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച്‌ നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. രാഷ്ട്രീയ വൃത്തങ്ങളിൽ പിടിയുള്ള മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് പത്രസമ്മേളനം നടത്തുമെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കേസ് എടുത്തത്.

മാവേലിക്കര ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന്‍ ചാനലിലൂടെ മതവിദ്വേഷം വളർത്തി: തെളിവ് സഹിതം പോലീസിൽ പരാതി

ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അഭിമാനത്തതിന് ക്ഷതം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് മുജീബ് എത്തുകയും തന്നെ ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്നാഥ് ബെഹറയ്ക്കും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജേസഫൈനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ചും മുജീബിനെതിരെ വേറെയും കേസുണ്ട്. കൂടാതെ ഇയാൾക്ക് പാകിസ്ഥാനിൽ നിന്നുള്ള ചിലരുമായി സാമ്പത്തിക ഇടപാടുള്ളതായും യുവതിയുടെ മൊഴിയിലുണ്ട്. പരാതി കൈപ്പറ്റിയ പോലീസ് പ്രാഥമികാന്വേഷണം നടത്തുമെന്ന് പരാതിക്കാരനെ അറിയിച്ചു. മുജീബിന്റെ സാമ്പത്തിക – മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button