കൊല്‍ക്കത്ത: ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും ചെലവഴിച്ചിട്ടില്ല. പണം കൈമാറുന്നില്ല. കോവിഡ് പ്രതിരോധത്തിനു പോലും പണം നീക്കിവെച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്നും മമത വ്യക്തമാക്കി.
Read also: പൊതുസ്ഥലത്ത് തുപ്പി വൃത്തികേടാക്കിയ യാത്രികനെക്കൊണ്ട് തന്നെ റോഡ് കഴുകിച്ചു; വൈറലായി മാറുന്ന വീഡിയോ
ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക ഉത്തേജനത്തിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
Post Your Comments