ഡല്‍ഹി: ലോകത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ മരുന്ന് കമ്പനി. കൊറോണ വാക്സിന് ഒക്ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേതാണ് വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയുമാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്സിന് ഗവേഷണം.
മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടര്‍ പുരുഷോത്തമന് സി. നമ്പ്യാർ പറഞ്ഞു. മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാക്കി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ 1000രൂപയ്ക്കാകും വാക്സിന് ലഭ്യമാക്കുക.ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍. കൊറോണ വ്യാപനം രൂക്ഷമായതിനാല്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുമ്പോള്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും തുടക്കമിടാനാണ് പദ്ധതി.
ജൂണില്‍ നിര്‍മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കും.കൊറോണ മഹാമാരിയെ തുടച്ചുമാറ്റാന്‍ രാജ്യങ്ങളുടെ വാക്സിന് നയത്തില്‍ കൊറോണ വാക്സിനേഷന് കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് വാക്സിന് നല്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം വിദേശവിപണിയിലൂടെ നികത്താമെന്നാണ് കണക്കുകൂട്ടല്‍.ലോകത്തെ വാക്സിന് നിര്‍മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതു സിറമാണ്. എച്ച്1 എന്‍ 1 ന് നേസല്‍ സ്പ്രേ കണ്ടു പിടിച്ചതും ഇവരാണ്.
Post Your Comments