KeralaLatest NewsNews

കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയും; സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 12പേര്‍ക്ക്

തിരുവനന്തപുരം : കോവിഡിന് പിന്നാലെ പകര്‍ച്ച വ്യാധിയുടെ ഭീഷണിയില്‍ സംസ്ഥാനം.
ഈ മാസം മാത്രം 47 പേര്‍ക്കാണ് കേരളത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
432 പേരിൽ രോഗലക്ഷണം കണ്ടെത്തി. 2 പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചിരിക്കുന്നത്.

കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 12-പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 22 പേർക്ക് എലിപ്പനിയും 352 പേരിൽ ചിക്കൻപോക്സും ഈ മാസം റിപ്പോർട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകൾ. മഴക്കാല പൂർവ ശുചീകരണം ശക്തമാക്കാൻ സർക്കാർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button