Latest NewsNewsFootballSports

2020 ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിക്കുമോ ? തീരുമാനമിങ്ങനെ

സൂറിച്ച് : 2020ൽ ഫിഫ ദ ബെസ്റ്റ് പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മിലാനിൽ നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപനം ഈ വർഷം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഫിഫ അറിയിച്ചു. അതിനാൽ 2019ലെ ജേതാവായിരുന്ന ലിയോണല്‍ മെസി തന്നെ ഇത്തവണ തുടരും.

Also read : ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ടിക് ടോക്ക്

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെതര്‍ലന്‍ഡ്‌സ് വിര്‍ജില്‍ വാന്‍ ഡെ എന്നിവരെ പിന്നിലാക്കിയാണ് മെസി കഴിഞ്ഞ വർ ഷം വിജയി ആയത്. 2016ലാണ് ഫിഫ ദ ബെസ്റ്റ് അവാര്‍ഡുകള്‍ നൽകി തുടങ്ങിയത്. അതേസമയം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം മാറ്റിവെക്കുമോയെന്നു സംബന്ധിച്ച് തീരുമാനങ്ങൾ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button