Latest NewsNewsSaudi ArabiaGulf

ഇടിച്ച കാറിലുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തെ തുടർന്നുണ്ടായ തീപിടിത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. റിയാദ് ശിഫയിലെ ദിറാബ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു അപകടം.

Also read : കോവിഡ് 19 : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനടിയിൽപെടുകയും .കാറിന് തീപിടിച്ചതോടെ മരണപ്പെടുകയായിരുന്നു.സമീപത്തുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സൗദി പൗരൻ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകാരുടെ നേതൃത്വത്തിൽ നടക്കുന്നു. ഉമർകുട്ടി, പാത്തുമ്മ കുഞ്ഞ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: രജിതാമണി . മകൻ റിയാസും സഹോദരി ഭർത്താവ് നൗഷാദും ദമ്മാമിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button