
കോട്ടയം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അമ്മയുടെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതേ വിമാനത്തിൽ കോട്ടയം ജില്ലക്കാരായ 21 പേർ എത്തിയിരുന്നു. ഇതിൽ ഒൻപതു പേർ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുൾപ്പെടെ 12 പേർ ഹോം ക്വാറന്റീനിലുമായിരുന്നു.
Post Your Comments