തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകള്‍ നാളെ മുതല്‍ തുറക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷാപ്പുകൾ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി ഏഴു വരെയായിരിക്കും ഷാപ്പുകളുടെ പ്രവര്‍ത്തന സമയം.
ഷാപ്പുകളില്‍ ഇരുന്നു കുടിക്കാന്‍ അനുവദിക്കില്ലെന്നു മാ൪ഗ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട് . ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ വരെ കള്ളു കൊടുക്കാന്‍ പാടുള്ളു. കുപ്പിയോ പാത്രവുമായോ എത്തുന്നവ൪ക്കു കള്ള് വീട്ടില്‍ കൊണ്ടുപോകാം. ചില കള്ളുഷാപ്പുകളില്‍ നിന്ന് കുപ്പിയില്‍ നല്‍കും.
ALSO READ:കോവിഡ് പ്രതിസന്ധി; കേരളത്തിന് 1276 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ഒരു സമയം ക്യൂവില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര് ഉണ്ടാകാന്‍ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില് അനുവദിക്കാവു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും മാസ്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments