Latest NewsNewsInternational

റഷ്യന്‍ ആശുപത്രിയിൽ തീപിടുത്തം ; കൊറോണബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികള്‍ മരിച്ചു

മോസ്‌കോ : റഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ കൊറോണബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികള്‍ മരിച്ചു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ 150 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ എണ്ണം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ചുരുങ്ങിയത് അഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെന്റിലേറ്ററുകളുടെ ഓവര്‍ലോഡാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സെന്റ്‌ജോര്‍ജ് ആശുപത്രി കോവിഡ് രോഗികളുടെ ചികിത്സക്കായി അടുത്തിടെയാണ് പുനര്‍നിശ്ചയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button