MollywoodLatest NewsCinemaNewsEntertainment

ആ മെസേജുകൾ അയയ്ക്കുന്നത് ഞാനല്ല; ലൈവിൽ മീരാനന്ദന്റെ വെളിപ്പെടുത്തൽ

സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ മെസേജുകള്‍ അയക്കുന്ന ആള്‍ക്കെതിരെ നടി മീരാ നന്ദന്‍.  തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്ക് സ്ക്രീൻ ഷോട്ടുകൾ അയയ്ക്കുന്നുവെന്നും ഇയാളെ തനിക്ക് അറിയുക പോലുമില്ലെന്നും മീര ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു. ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ് ഇവിടെ ലൈവ് വന്നതെന്നും താരം പറഞ്ഞു.

മീരയുടെ വാക്കുകൾ ഇങ്ങനെ………………………

‘വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞാൻ ഈ ലൈവിൽ വന്നത്. ഇങ്ങനെയൊരു സംഭവം ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വിഷയം ഞാൻ പറയാം. ഇന്നലെ വൈകിട്ട് എന്റെ സുഹൃത്ത് വിളിച്ചു.

‘വിപിന്‍ എന്ന ആളെ അറിയുമോ എന്നു ചോദിച്ചു, ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതായി സുഹൃത്ത് പറഞ്ഞു. മീര ഇയാളെ അറിയുമോ എന്ന് എന്നോടു ചോദിച്ചു, വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല.’

‘മീരയൊക്കെ എന്റെ പുറകെ നടക്കുകയാണ് എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാറുണ്ട് ഇയാള്‍, പക്ഷേ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന മീരാനന്ദന്‍ എന്ന് പറയുന്ന പേജില്‍ ബ്ലൂ ടിക്ക് ഇല്ല. അതുകൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസഞ്ചറോ കാര്യങ്ങളോ നോക്കാറുമില്ല.’

‘ഫെയ്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്റെ പേരിലും ഇയാൾ ഫെയ്ക്ക് ഐ ഡി ഉണ്ടാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇയാള്‍ ദുബായിലാണുള്ളതെന്നാണ് പറയുന്നു. മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടത്താറുള്ളതെന്നും
ആരുടെയും പുറകെ നടക്കാറില്ലെന്നും മീര പറയുന്നു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് താനെന്നും ഇതിന് എല്ലാവരുടെയും സഹായം വേണമെന്നും മീര ലൈവിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button