Latest NewsKeralaNews

ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ : ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ , ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ. കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്കാണ് 1000 രൂപ വീതമുള്ള ധനസഹായം ലഭ്യമാകുന്നത്. ധനസഹായം വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ ബാങ്കുകള്‍ വഴിയാണ് ധനസഹായം നല്‍കുന്നത്. കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍,അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് സഹായം ലഭിക്കുക. 14,78,236 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. റേഷന്‍ കാര്‍ഡ് ഉടമയാണ് ഗുണഭോക്താവെന്ന് ധനമന്ത്രി തോമസ് വ്യക്തമാക്കി.

Read Also : കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവരും പ്രത്യേക പാസെടുക്കണം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍

ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയില്‍ പേരുള്ളവര്‍ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നല്‍കിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുമ്പോള്‍ ഒപ്പിട്ട് ഏല്‍പ്പിച്ചു പണം കൈപ്പറ്റണം.

വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്. യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നല്‍കേണ്ടി വരികയാണെങ്കില്‍ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാനുമാണ് സത്യപ്രസ്താവനയില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നില്‍ കൂടുതല്‍ ആധാര്‍ നമ്പറും രേഖപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button