മഞ്ചേരി; ലോക നഴ്സ് ദിനമായ ഇന്ന് അമ്മ തൊട്ടിലിൽ പിഞ്ചുകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള അമ്മ തൊട്ടിലിലാണ് പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലോക നഴ്സസ് ദിനമായ ഇന്ന് 2.3 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിയ്ച്ചത്. അമ്മ തൊട്ടിലിൽ നിന്ന് ലഭിയ്ച്ച കുഞ്ഞിനെ മിനി, ലിജി, സുജാത, അനില എന്നിവർ ചേർന്ന് കുളിപ്പിച്ച്, പുത്തനുടുപ്പിടീച്ച് ന്യൂബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.
മഞ്ചേരി അമ്മതൊട്ടിലിൽ ലഭിയ്ക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്, കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രമായ മൈലപ്പുറത്തേക്ക് പിന്നീട് അധികൃതർ മാറ്റി.
Post Your Comments