
മെക്സിക്കോ സിറ്റി : ഉപയോഗശൂന്യമായ ഫാമില്‍ എല്ലാവരേയും ഞെട്ടിച്ച് അജ്ഞാത ശവക്കുഴി കണ്ടെത്തിയത് 25 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍. മെക്സിക്കോയില്‍ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹാലിസ്കോയിലെ ഗ്വാഡലഹാരയിലാണ് കൂട്ടശവക്കുഴിയില്‍ 25 ഓളം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്വാഡലഹാരയിലെ എല്‍ സാള്‍ട്ടോ പട്ടണത്തിലെ ഉപയോഗശൂന്യമായ ഫാമില്‍ അജ്ഞാത ശവക്കുഴി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 25 മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും അഞ്ചു ബാഗുകളും കണ്ടെത്തുകയായിരുന്നു.
ബാഗുകള്‍ക്കുള്ളിലും അസ്ഥികള്‍ കണ്ടെത്തി. വളര്‍ത്തുനായകള്‍ ഇവിടെ നിന്നും മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതേവരെ ഹാലിസ്കോയില്‍ രഹസ്യമായി മറവ് ചെയ്ത 115 അജ്ഞാത മൃതശരീരങ്ങളാണ് കണ്ടെത്തിയത്.
Post Your Comments