ന്യൂഡല്‍ഹി: ഇന്ത്യന്‍-ചൈനീസ് ബോര്‍ഡറായ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് വിമാനങ്ങള്‍, നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമസേന പാഞ്ഞെത്തി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഹെലികോപ്റ്ററുകള്‍ ലഡാക്കിന് സമീപം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് പറന്നെത്തിയത്.
അതേസമയം ചൈനീസ് ഹെലികോപ്റ്ററുകള്‍ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയന്ത്രണരേഖയ്ക്കു വളരെ അടുത്തായാണ് ചൈനീസ് ഹെലികോപ്റ്ററുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. നോര്‍ത്ത് സിക്കിമില്‍ ചൈനീസ് ആര്‍മിയുമായുള്ള സംഘര്‍ഷാവസ്ഥയുടെ സമയത്തുതന്നെയാണ് ലഡാക്കിലെ നീക്കവുമുണ്ടായത്. ഇരുഭാഗത്തും ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനുള്ള ചൈനീസ് തന്ത്രമായാണ് ഇന്ത്യ ഇതിനെ കാണുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments