KeralaNattuvarthaLatest NewsNews

കേരളതീരത്ത് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടല്‍മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് നിര്‍ദേശം നൽകിയിരുന്നു.

കൂടാതെ അടുത്ത 24 മണിക്കൂറില്‍ കന്യാകുമാരി (കോമോറിന്‍), ലക്ഷദ്വീപ് , മാലിദ്വീപ് എന്നീ കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മേഖലകളില്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. കൊല്ലം ജില്ലയില്‍ ഇന്നലെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മെയ് 14ന് ആലപ്പുഴ ,എറണാകുളം ,ഇടുക്കി ജില്ലകളിലും, മെയ് 15 ന് കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ജില്ലകളിലും ഇന്നലെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button