ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് 88 വയസുകാരന് രോഗം ഭേദമായി. മുന്എയര്ഫോഴ്സ് ഉദ്യോഗസ്ഥനും,ഹിമാചല്‍ പ്രദേശ് സ്വദേശിയായ കെ.എസ്. ജസ്വാള് ആണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഏപ്രില്‍ 27നാണ് ജസ്വാളിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോള്മെട്ട് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. തുടർന്ന് മേയ് ഒന്‍പതിന് പരിശോധന ഫലം നെഗറ്റീവ് ആവുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ 70,756പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2293പേർ മരണപ്പെട്ട. രോഗ മുക്തി നേടിയവരുടെ എണ്ണം 22455ആയി ഉയർന്നു.
അതേസമയം, കേരളത്തിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 4 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ല. സംസ്ഥാനത്ത് ഇതുവരെ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 489 പേര്‍ രോഗമുക്തി നേടി.
നിലവില്‍ 32 കോവിഡ് 19 രോഗികളാണ് ഉള്ളത്. ഇവരില്‍ 23 പേര്‍ പുറത്ത് നിന്ന് വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരില്‍ 6 പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. സമൂഹവ്യാപനമെന്ന ഭീഷണി അകറ്റി നിര്‍ത്തുകയാണ് ലക്‌ഷ്യം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനംസങ്കല്‍പ്പാതീതമാണ്. കസര്‍ഗോഡ് ഒരാളില്‍ നിന്ന് 22 പേര്‍ക്ക് രോഗം പകര്‍ന്ന നിലയുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments