Latest NewsIndiaNews

ശക്തമായ കാറ്റിലും മഴയിലും 25 മരണം

ലഖ്‌നൗ: ശക്തമായ കാറ്റിലും മഴയിലും 25 മരണം. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് 25 പേര്‍ മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read Also : തിരുവനന്തപുരത്തിന് പുറമെ രണ്ടു പ്രധാന ജില്ലകളിലേക്കും സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം സര്‍ക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button