ന്യൂ ഡല്‍ഹി: ലോക്ക് ഡൗണില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമ്പോൾ തിരുവനന്തപുരത്തിന് പുറമെ രണ്ടു പ്രധാന ജില്ലകളിലേക്കും സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും കോഴിക്കോടുമാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. മംഗ്ളൂരുവിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ആദ്യ സര്‍വീസ് മെയ് 13ന് ഉണ്ടാകുമെന്ന് സൂചന. തിരിച്ച് മെയ് 15നാകും തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്കുളള സര്‍വീസ്. കേരളത്തില്‍ മെയ് 13ന് രാവിലെ 10.55നാണ് ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ പുറപ്പെടുക. മേയ് 15ന് രാത്രി 7.15ന് തിരികെയുള്ള സര്‍വിസും ആരംഭിക്കും. ട്രെയിന്‍ സമയക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
മേയ് 12 മുതല്‍ ഭാഗികമായി പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന 15 നഗരങ്ങളുമായി ബന്ധപ്പെടുത്തി ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഇന്നലെ അറിയിച്ചിരുന്നു.
ALSO READ: കേരളത്തിലേക്കുള്ള യാത്ര തടയാന്‍ തമിഴ് നാട്ടിലാകെ ഇന്നുമുതല്‍ പരിശോധന; പാസ് ഇല്ലെങ്കിൽ പിടി വീഴും
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരവും ബാംഗ്ലൂരും ചെന്നൈയും അടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ട്രെയിനുകളുടെ സര്‍വീസ്. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനുകള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുളളൂ. ഐആര്‍സിടിസിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താന്‍. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.
എ.സി കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാവുക. കുറഞ്ഞ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. ട്രെയിന്‍ ഷെഡ്യൂള്‍ ഉടന്‍ ലഭ്യമാക്കും. നിലവില്‍ 20,000 കോച്ചുകള്‍ കൊവിഡ് കെയര്‍ സെന്‍ററുകളാക്കി റെയില്‍വെ മാറ്റിയിരുന്നു. കൂടാതെ 300 തീവണ്ടികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി മാത്രം സര്‍വീസ് നടത്തുകയാണ്.
Post Your Comments