ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ 4ജി സ്പീഡ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി, സുപ്രീംകോടതിയാണ് ഹര്‍ജി തള്ളിയത്.
ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ആവശ്യം തള്ളിയത്. ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഫ്രീഡം ഫോര്‍ മീഡിയ പ്രൊഫഷണല്‍, പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍സ് എന്നീ സംഘനടകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Read Also: ഇത് ലോകത്തെ ഏറ്റവും വലിയ ട്യൂലിപ് പാടം : മുഖ്യമന്ത്രി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജമ്മുകശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹരജികളില്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം, വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്കരിക്കുക. ജമ്മുകശ്മീരിലെ സുരക്ഷയെ കുറിച്ച് സമിതി വിലയിരുത്തും. ഇതിനൊപ്പം 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന് ഹരജിക്കാരുടെ ആവശ്യവും സമിതി പരിഗണിക്കണം. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം.
Post Your Comments