ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് 26 കാരന്. കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ റിയാസ് നായ്ക്കു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 26 വയസ്സുകാരന് സൈഫുള്ള മിറിനെ ഭീകരസംഘടനയുടെ തലവനായി നിയമിച്ചത്. ഹിസ്ബുള്‍ വക്താവ് സലീം ഹാഷ്മിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷാ സേനയും പോലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് റിയാസ് നായ്ക്കുവും മറ്റൊരു ഭീകരന് അദില്‍ അഹമ്മദും കൊല്ലപ്പെട്ടത്.
ഖാസി സെയിദ് എന്ന സൈഫുള്ള മിര്‍ 2014 മുതല്‍ റിയാസ് നായ്കുവിനൊപ്പം ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഉപതലവനായി സഫര്‍ ഉള് ഇസ്ളാമിനെയും നിയമിച്ചു. പന്ത്രണ്ടാം ക്ളാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും മറ്റുള്ളവരെ ചികിത്സിക്കുന്നതിനാല്‍ സൈഫുള്ള മീറിനെ ‘ഡോക്ടര്‍ സൈഫ്’ എന്നും വിളിപ്പേരുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല കശ്മീരിലൂടെയുള്ള മയക്കുമരുന്ന് കടത്തിലും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി അടുത്തിടെ കണ്ടെത്തിയിരുന്നു.
Post Your Comments