ദോഹ • ചില സാങ്കേതിക കാരണങ്ങള്‍ മൂലം അവസാന നിമിഷം റദ്ദാക്കപ്പെട്ട ദോഹ – തിരുവനന്തപുരം പ്രത്യേക കുടിയൊഴിപ്പിക്കല്‍ വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ( IX 374 ) പ്രാദേശിക സമയം വൈകുന്നേരം 4.30 ന് ദോഹയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാത്രി 12.40 ന് ( ഇന്ത്യന്‍ സമയം ) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.
The following are the details of the repatriation flight from Doha to Thiruvananthapuram tomorrow:
IX 374
Departure Doha 1630 Local Time
Arrival TRV 0040 Local Time (+1 day)@MEAIndia #VandeBharatMission— India in Qatar (@IndEmbDoha) May 11, 2020
ഖത്തറില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനമാണിത്. ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം മുടങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം മറ്റൊരു രാജ്യത്ത് നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിച്ച വിമാനമായിരുന്നു ദോഹയിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല.
വിമാനത്തില്‍ മടങ്ങാന്‍ അനുമതി ലഭിച്ചവര്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്.
സാങ്കേതിക കാരണങ്ങളാലാണ് സര്‍വിസ് മുടങ്ങിയതെന്നാണ് കേന്ദ്ര സര്‍ക്കാരിനെന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും വിശദീകരണം.
Unfortunately IX-374 scheduled for today from Doha to Thiruvananthapuram was cancelled for technical reasons. Being rescheduled for 12 May 2020. Passengers already booked for the flight to reconfirm tomorrow. Those with exit permit issues will not be cleared for boarding.
— India in Qatar (@IndEmbDoha) May 10, 2020
Post Your Comments