Latest NewsCinemaNewsBollywoodEntertainment

ലോക്ക് ഡൗൺ ലംഘനം: നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മുംബൈ മറൈന്‍ ഡ്രൈവില്‍ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് പൂനം മറൈന്‍ ഡ്രൈവില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.  പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കും എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇരുവർക്കും നോട്ടീസ് നൽകിയതായും പോലീസ് അറിയിച്ചു.

ഇവരുടെ ബിഎംഡബ്ല്യു ആഡംബര കാർ പോലീസ് പിടിച്ചെടുത്തു. ദേശീയ ദുരന്തനിവാരണ വകുപ്പുകളും ഐപിസി സെക്ഷൻ 188, 269 വകുപ്പുകളും ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button