ന്യൂഡല്‍ഹി:എന്‍ എസ് ജി ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു.എന്‍ എസ് ജിയിലെ മെഡിക്കല്‍ സ്റ്റാഫിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റെയ്ന് ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.
എന്‍ എസ് ജിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസാണിത്. സേനയുടെ പ്രവര്‍ത്തനത്തേയും തയ്യാറെടുപ്പുകളേയും ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെ 745 ഓളം പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments