ജോലി ലഭിച്ചില്ല; ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് സൈക്കിളിൽ പോയ യുവാവിനെ കാത്തിരുന്നത് ദാരുണ മരണം

ലഖ്‌നൗ വരെയെത്താന്‍ അഞ്ച് ദിവസമെടുത്തുവെന്ന് സുഹൃത്തുക്കൾ

ന്യൂഡൽഹി; ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് സൈക്കിളിൽ പോയ യുവാവിനെ കാത്തിരുന്നത് ദാരുണ മരണം , ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളിയാണ് മരിച്ചത്. ഇരുപത്താറുകാരനായ സഗീര്‍ അന്‍സാരിയാണ് മരിച്ചത്, ബിഹാറിലെ ചമ്പാരന്‍ ജില്ലയിലേക്ക് പോകുകയായിരുന്ന ഇയാള്‍ സൈക്കിളിലാണ് യാത്ര ചെയ്തത്.

എന്നാൽ ഡല്‍ഹിയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ അകലെയാണ് ചമ്പാന്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് അന്‍സാരിയും സുഹൃത്തുക്കളും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. മെയ് അഞ്ചിനാണ് ഇവര്‍ യാത്രതിരിച്ചത്. ലഖ്‌നൗ വരെയെത്താന്‍ അഞ്ച് ദിവസമെടുത്തുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

സുഹൃത്തുക്കളുമൊരുമിച്ച് രാവിലെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു ഇവര്‍, നിയന്ത്രണം വിട്ടെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം അന്‍സാരിയെ ഇടിക്കുകയായിരുന്നു, അപകടം നടന്നയുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, കാര്‍ഡ്രൈവര്‍ പണം നല്‍കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അത് നിരസിച്ചെന്ന് അന്‍സാരിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു,, അന്‍സാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമുണ്ട്,.

Share
Leave a Comment