മലപ്പുറം; എടവണ്ണയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ സ്വദേശിയാണ് അറസ്റ്റിലായത്, രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണിയാൾ അതിക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇടയാക്കിയത്.
അമ്പലവയലിൽ ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്,, ഇതുകൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി എടവണ്ണയില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് താമസിച്ചു വരികയായിരുന്നു, അതിലുള്ള സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരത വൻ ജന രോഷത്തിന് ഇടയാക്കി.
എന്നാൽ രണ്ടാം വിവാഹത്തില്‍ ഇയാള്‍ മൂന്നര വയസ്സുള്ള കുട്ടിയുണ്ട്, രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പോക്‌സോ വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments