ബംഗളൂരു: ലോക്ക് ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് യാത്ര തിരിച്ചു. കുമളി വഴി കായംകുളത്തേക്കുള്ള ബസില്‍ 25 യാത്രക്കാരാണുള്ളത്. കര്‍ണാടക കോണ്‍ഗ്രസാണ് ഇവരുടെ ചിലവ് വഹിക്കുന്നത്. ചൊവ്വാഴ്ച അതിര്‍ത്തി കടക്കാനുള്ള കേരളത്തിന്റെ പാസ് ലഭിച്ചിട്ടുള്ളവരാണ് ബസിലുള്ളത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ കോണ്‍ഗ്രസ് ഭവന് മുന്നില്‍, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ബസിസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
Post Your Comments