Latest NewsNewsIndia

ആഭ്യന്തര കമ്പനികളെ ലക്ഷ്യമിട്ടുളള അയൽ രാജ്യങ്ങളുടെ ശത്രുതാപരമായ ഏറ്റെടുക്കൽ തടയാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ചൈന ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളിൽ നിന്നുളള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇന്ത്യ ഇത് 10 ശതമാനം ആക്കിയേക്കും. ഇതിന് മുകളിൽ നിക്ഷേപ ശതമാനം ഉയർത്താൻ, ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപ സ്ഥാപനത്തിനും വ്യക്തികൾക്കും സർക്കാർ അനുമതി ആവശ്യമാണ്. പ്രയോജനകരമായ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിലാണ് ഈ മാറ്റങ്ങൾ, ഇക്കാര്യത്തിൽ കർശനമായ നിരീക്ഷണവും സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായേക്കും.

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്ന് ആഭ്യന്തര കമ്പനികളെ ലക്ഷ്യമിട്ടുളള ശത്രുതാപരമായ ഏറ്റെടുക്കൽ തടയാൻ ഈ നീക്കം സർക്കാരിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ പരിഗണിച്ച് ഉടൻ തന്നെ ഇത് സംബന്ധിച്ച സമഗ്ര വിജ്ഞാപനം ഇറക്കിയേക്കും. ചൈനയിൽ നിന്ന് നിലവിലുള്ള എഫ്ഡിഐ വരവിൽ അനാവശ്യ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കാത്തതിനാൽ സാധ്യമായ ഏറ്റവും താഴ്ന്ന പരിധി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ എഫ്ഡിഐ നിയമങ്ങളെ വിദേശ നിക്ഷേപകർ എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചുള്ള ചില വ്യക്തതയും ഇത് നൽകും. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നിക്ഷേപം നടത്തുന്നതിന് മുൻകൂട്ടി സർക്കാർ അനുമതി വേണം എന്നതായിരുന്നു വ്യവസ്ഥ.

പ്രഖ്യാപനത്തിന് ശേഷം നിരവധി ഓഹരി ഉടമകളും അഭിഭാഷകരും വ്യക്തത തേടി സർക്കാരിനെ സമീപിച്ചതായി വൃത്തങ്ങൾ പറയുന്നു. ഉടമസ്ഥാവകാശ നിർവചനം അവലോകനം ചെയ്യാൻ അത് സർക്കാരിനെ പ്രേരിപ്പിച്ചു. നിലവിൽ, എഫ്ഡിഐ നയത്തിന് കീഴിൽ പ്രയോജനകരമായ ഉടമസ്ഥാവകാശത്തെക്കുറിച്ച് നിയമപരമായ നിർവചനങ്ങളോ മാനദണ്ഡങ്ങളോ ഇല്ല.

ALSO READ: ബോയ്​സ്​ ലോക്കര്‍ റൂം ഗ്രൂപ്പ് വിവാദം; സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ചര്‍ച്ച ചെയ്‌ത സംഭവത്തിൽ ട്വിസ്​റ്റ്

ആഭ്യന്തര വ്യാപാരവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) ‘പ്രയോജനകരമായ ഉടമസ്ഥാവകാശം’ എന്നതിന്റെ നിലവിലുള്ള ആഭ്യന്തര നിർവചനം സ്വീകരിക്കുന്നതിന് അനുകൂലമാണ്. ഇതിലൂടെ വിദേശ നിക്ഷേപകർക്ക് കമ്പനി ഷെയറുകളുടെ 10 ശതമാനം കൈവശം വയ്ക്കുന്നതിന് അനുവാദം നൽകുന്നു. എന്നിരുന്നാലും, ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button