നിയമ ലംഘനം നടത്തിയെന്ന് തെളിഞ്ഞ ദുബായിലെ പ്രമുഖമായ രണ്ട് കമ്പനികൾക്കും മൂന്ന് വ്യക്തികൾക്കും പിഴ ചുമത്തിയതായും കൂടാതെ ഇവരെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നത് വിലക്കിയതായും ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്എസ്എ) അറിയിച്ചു.
നിയമ ലംഘനം നടത്തിയ അൽ മഷാ ക്യാപിറ്റൽ ലിമിറ്റഡ്, അൽ മഷാ ക്യാപിറ്റൽ മാനേജ്മെന്റ് ലിമിറ്റഡ് എന്നി രണ്ട് സ്ഥാപനങ്ങളും കൂടാതെ ശൈലേഷ് ദാഷ്, നുപ്രാദിത്യ സിംഗ്ദോ, ഡോൺ ലിം ജംഗ് ചിയാറ്റ് എന്നീ വ്യക്തികൾക്കുമാണ് ആണ് നിയമ ലംഘനത്തിന് പിഴ ചുമത്തിയിരിക്കുന്നത്.
അൽ മഷാ ക്യാപിറ്റൽ ലിമിറ്റഡ്, 5.5 മില്യൺ ദിർഹം, അൽ മസാ ക്യാപിറ്റൽ മാനേജ്മെന്റ് ലിമിറ്റഡ്, 825,750 ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിയ്ക്കുന്നത്, എന്നാൽ നിലവിൽ ട്രൈബ്യൂണലിന് മുമ്പിലുള്ള കേസിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനിയുടെ വക്താവ് വെളിപ്പെടുത്തി.
ഡിഎഫ്എസ്എ വിഷയത്തിൽ അഭിപ്രായം പ്രകടനം നടത്തുന്നില്ലെങ്കിലും യുഎഇയിലെ റെഗുലേറ്ററി സിസ്റ്റത്തിൽ പൊതുവെ വിശ്വാസമുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
Post Your Comments