Latest NewsIndiaNews

ലോക്ക് ഡൗൺ നീട്ടുമോ? മുഖ്യമന്ത്രിമാരുമായി ഇന്ന് നിർണായക ചർച്ചയ്‌ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നിര്‍ണായക ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.

ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം തടയാന്‍ ഓരോ സംസ്ഥാനവും സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമോ എന്നതും കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.

കോവിഡ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഭാവിയില്‍ കൈക്കൊള്ളേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചാ വിഷയം ആകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button