ലോക്ഡൗണില്‍ ഇന്ത്യയുടെ സൗന്ദര്യം തെളിയുകയാണ് . ആകാശത്ത് ഫാക്ടറികളില്‍ നിന്നും വമിയ്ക്കുന്ന പുകപടലങ്ങള്‍ ഇല്ല, വാഹനങ്ങളുടെ വിഷപുകയില്ല. ഇതോടെ ഇന്ത്യയിലെ പ്രകൃതിബംഗി ലോക പ്രശസ്തമാകുകയാണ്. ഹിമാലയന്‍ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. വസന്തകാലമായതോടെ എങ്ങും പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ഇതില്‍ ഏറ്റവും ആകര്‍ഷകമായ കാഴ്ചയാണ് ട്യൂലിപ് പൂത്തു നില്‍ക്കുന്ന കാഴ്ച. ഉത്തരാഖണ്ഡിലെ മുന്‍സിയാരി എന്ന മനോഹരമായ ഹിമാലയന്‍ ടൗണിലാണ് ഈ ട്യൂലിപ് വസന്തമുള്ളത്.
Read Also : ലോക്ഡൗണില്‍ പ്രകൃതി രമണീയമായ ഇന്ത്യ ശുദ്ധമാകുന്നു … തെളിവുകളുമായി കിലോമീറ്ററോളം അകലെയുള്ള അത്ഭുതം തെളിയുന്നു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്യൂലിപ് പാടത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവച്ചു. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ലോകമെമ്ബാടും ട്യൂലിപ് പൂക്കള്‍ വിരിയുന്നത്. മുന്‍സിയാരിയിലുള്ള ട്യൂലിപ് പാടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് പാടമായി മാറിയേക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
Post Your Comments