തൃശ്ശൂർ; ലഹരി കടത്തിന് പുതിയ മാർഗം, തണ്ണി മത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന്‍ എന്നിവരാണ് തൃശൂരില്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്.
ഇത്തരത്തിൽ 20 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന്‍ പിടി കൂടിയത്. വിജയവാഡയിലേക്ക് നാളികേരം കൊണ്ടു പോയ ശേഷം തിരിച്ച് നാട്ടിലേക്ക് തണ്ണിമത്തനുമായി വരുമ്പോഴാണ് ഇവര്‍ പിടിയിലായത്.നൂറുകണക്കിന് തണ്ണിമത്തന്‍ താഴെയിറക്കി പരിശോധിച്ചപ്പോഴാണ് പായ്ക്കറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്.
Leave a Comment